"Traditional food has a kind of romance attached to it."

കുട്ടിക്കാലത്തെ കുസൃതികളെയും കൊതിയൂറും രുചികളെയും പ്രണയിക്കാത്തവരായി നമ്മളിൽ ആരുമില്ല. അമ്മയും അമ്മൂമ്മയും വിളമ്പിയ സ്വാദ് നമ്മുടെ നാവിൻ തുമ്പിൽ തീർക്കുന്നത് ഒരുപിടി മധുരമുള്ള ഓർമകളാണ്, അത് വെറുമൊരു പ്രണയത്തിനുമപ്പുറമാണ്. വാരിയും കോരിയും ഇട്ടുകൊണ്ടിരുന്ന രുചിക്കൂട്ടുകൾക്കു ഒരാളവേ ഉണ്ടായിരുന്നുള്ളൂ - പാകത്തിന്. കേരളപ്പഴമയുടെ തനതായ രൂചിക്കൂട്ടുകളിലേക്കുള്ള ഒരു പ്രയാണത്തിൽ ആണ് കേരള സ്പെഷ്യൽ.

ഉണക്ക ഇറച്ചി / ഇടി ഇറച്ചി

നല്ലയിനം പോത്ത് ഇറച്ചി ഉപ്പും മഞ്ഞളും തിരുമ്മി ഇലക്ട്രിക്ക് ഡ്രയർ ഉപയോഗിച്ച് വൃത്തിയോടും ശ്രദ്ധയോടും കൂടി വീട്ടിൽ ഉണക്കിയെടുത്തു് 250 ഗ്രാം 500 ഗ്രാം പായ്ക്കുകളാക്കി കൊറിയർ വഴി ഇന്ത്യയിൽ എവിടെയും അയച്ചു തരുന്നു. ഉണക്കിറച്ചി ആറു മാസം വരെ കേടു കൂടാതെ സൂക്ഷിക്കാവുന്നതും ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതും ആണ്..... ഉണക്കിറച്ചി തയാറാക്കേണ്ട വിധം : പാകം ചെയ്യാൻ ഉദ്ദേശിക്കുന്നതിനു അരമണിക്കൂർ മുന്നേ ഇറച്ചി കഷ്ണങ്ങൾ ചൂടുവെള്ളത്തിൽ മുക്കി വച്ച് വെള്ളം ഒഴിവാക്കി എടുക്കുക. വെള്ളം വാർന്ന ഉണക്കിറച്ചി എണ്ണ ചൂടാക്കി ഒന്ന് മൊരിച്ചെടുക്കുക. മൊരിഞ്ഞ ഇറച്ചി ചെറിയ ഇടിക്കല് ഉപയോഗിച്ച് നന്നായി ചതച്ചെടുക്കുക, ചതച്ചെടുത്ത ഇറച്ചി കൈ ഉപയോഗിച്ച് നന്നായി പിച്ചിപ്പറിച്ചെടുക്കുക. ഇങ്ങനെ റെഡി ആക്കിയ ഇറച്ചി എണ്ണയിൽ കറിവേപ്പില പച്ചമുളക് എന്നിവ ചേർത്ത് വറത്തെടുത്തു രുചിയോടുകൂടി കഴിക്കാം. കറിവേപ്പില മാത്രം ഇട്ടു വറത്തെടുത്ത ഇറച്ചി മുളകുപൊടി ഇട്ടു ഇളക്കിയോ, ചില്ലി ഫ്ളെക്സ് ഇട്ടോ ഉപയോഗിക്കാം. ഇറച്ചി കുറച്ചുകൂടെ സോഫ്റ്റ് അല്ലെങ്കിൽ ചെറിയ പീസ് ആക്കണം എങ്കിൽ കൈകൊണ്ടു പിച്ചിയെടുത്ത ഇറച്ചി മിക്സിർ ഗ്രൈന്ഡറില് ഇട്ടു ഒന്ന് അടിച്ചെടുക്കാം. ഉണക്കിറച്ചി നിങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്തു കഴിച്ചാൽ നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഇറച്ചി ഉണക്കിറച്ചി ആകും..

You will love the real taste of home made Kerala dried beef.

Price (500 GM) : INR 1100.00

All India, Middle East, UK and US Delivery.

For details
+91 9847300039 Call Now
Click to Chat (WhatsApp)

Item Availability : Available. Grab your order today.



മീൻ അച്ചാർ

ഓലമീൻ (സൈൽ ഫിഷ്‌ ) അച്ചാർ , ഉണക്ക സ്രാവ് (ഡ്രൈഡ് ഷാർക്‌) അച്ചാർ , നത്തോലി അച്ചാർ തുടങ്ങിയ മീനച്ചാറുകൾ തനതായ കേരളാശൈലിയിൽ യഥാർത്ഥ രുചിയോടുകൂടി യാതൊരു മായങ്ങളും ഇല്ലാതെ നല്ല വൃത്തിയോടും ശ്രദ്ധയോടും കൂടി ഓർഡർ അനുസരിച്ചു ഉണ്ടാക്കി ഇന്ത്യയിൽ എല്ലായിടത്തും കൊറിയർ വഴി അയച്ചു തരുന്നു. ... ഇതൊരു പ്രീമിയം പ്രോഡക്റ്റ് ആയി നല്ല ക്വാളിറ്റിയോട് കൂടി ഉണ്ടാക്കുന്നത് കൊണ്ട് വില അല്പം കൂടുതൽ ആയി തോന്നാമെങ്കിലും, ഒരിക്കൽ വാങ്ങി ഉപയോഗിച്ചാൽ, കൊടുത്ത വിലയുടെ മൂല്യവും രുചിയും ഗുണവും മനസിലാക്കി നിങൾ വീണ്ടും ഞങ്ങളുടെ മീൻ അച്ചാറുകൾ വാങ്ങും. ഫ്രഷ് ആയ മീനിന്റെ നല്ല ഭാഗങ്ങൾ മാത്രം എടുത്ത് കഷ്ണങ്ങൾ ആക്കി വൃത്തി ആക്കി, ഓർഗാനിക് എണ്ണയിൽ വറുത്തെടുത്തു അതിലേക്ക് വീട്ടിൽ തയാറാക്കിയ പൊടികളും ചേരുവകളും ചേർത്ത് നൂറുശതമാനം വൃത്തിയോടും ശ്രദ്ധയോടും കൂടി ഉണ്ടാക്കുന്ന ഹോം മെയ്ഡ് അച്ചാറുകൾ എന്നും നിങ്ങളുടെ ഭക്ഷണ മേശയിലെ ഒരു കൊതിയൂറുന്ന വിഭവമാകും എന്ന് തീർച്ച. Preservatives ഉപയോഗിക്കാത്തത് കൊണ്ട് അച്ചാർ നിങളുടെ കൈകളിൽ എത്തിയാൽ റെഫ്രിജറേറ്ററിൽ സൂക്ഷിച്ചു ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കേണ്ടതാണ്. Ref : Authentic Homemade Fish Pickle



Dried Shark Pickle (500 GM) : INR 950.00

Fresh Fish Pickle (500 GM) : INR 950.00

Natholi Pickle (500 GM) : INR 450.00

All India, Middle East, UK and US Delivery.

For details
+91 9847300039 Call Now
Click to Chat (WhatsApp)

Item Availability : Available. Grab your order today.



ഇറച്ചി അച്ചാർ

നല്ലയിനം പോത്തിറച്ചി വൃത്തിയായി പാകം ചെയ്തു പരമ്പരാഗത രുചിക്കൂട്ടിൽ തയാറാക്കിയെടുക്കുന്ന ഇറച്ചി അച്ചാർ യാതൊരുവിധ കൃത്രിമ കളറുകളോ കൃത്രിമ പ്രിസർവേറ്റീവ്കളോ ഇല്ലാതെ നിങ്ങളുടെ ആവശ്യാനുസരണം തപാലിൽ ഇന്ത്യയിൽ എവിടെയും അയച്ചു തരുന്നു. നൂറുശതമാനം പോത്തിറച്ചി മാത്രം ഉപയോഗിച്ച് വീട്ടിൽ തയാറാക്കുന്ന മസാലക്കൂട്ടുകൾ മാത്രം ഉപയോഗിച്ച് ആണ് ഞങ്ങൾ അച്ചാറുകൾ തയാറാക്കുന്നത്. ... പ്രിസർവേറ്റീവ്കൾ ഇലാത്തതിനാൽ ധീർകകാലം ഉപയോഗിക്കണമെങ്കിൽ അച്ചാർ ലഭിച്ച ഉടനെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്. നല്ലരീതിയിൽ വൃത്തിയോടും ശ്രദ്ധയോടും കൂടി പാകം ചെയ്ത പോത്തിറച്ചി വറത്തെടുത്താണ് അച്ചാർ ഉണ്ടാക്കുനത്ത് എന്നതിനാൽ കേടുകൂടാതെ ആറു മാസം വരെ സൂക്ഷിക്കാവുന്നതാണ്.



Dried Beef Pickle (500 GM) : INR 1100.00

Fresh Beef Pickle (500 GM) : INR 950.00

All India, Middle East, UK and US Delivery.

For details
+91 9847300039 Call Now
Click to Chat (WhatsApp)

Item Availability : Available. Grab your order today.



ശുദ്ധമായ തേൻ

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന നൂറു ശതമാനം ശുദ്ധമായ തേൻ. മായങ്ങളും കളറുകളും ഇല്ലാതെ സംസ്കരിച്ചെടുത്ത തേൻ കാലങ്ങളോളം കേടുകൂടാതെ ഇരിക്കും. ...ശുദ്ധമായ തേൻ പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല ഒരുപാടു അസുഖങ്ങൾക്കും അമിത വണ്ണത്തിനും ഉള്ള ഒരു മരുന്നുകൂടിയാണ്. പ്രയാബേധമന്യേ ഏതൊരാൾക്കും കഴിക്കാവുന്ന ഒരു ഔഷധമാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റലുകൾ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനു സഹായിക്കുകയും ജരാനരകൾ ബാധിക്കുന്നതിൽ നിന്നും നമുക് സംരക്ഷണം തരുകയും ചെയ്യുന്നു.ഹൃദയ സംരക്ഷണത്തിനും ബുദ്ധിവളർച്ചക്കും നല്ല ഉറക്കത്തിനും ദിവസേന തേൻ ഉപയോഗിക്കുന്നവർ ഒരുപാടുണ്ട്.



Price (1000 GM) : INR 450.00

All India Delivery.

For details
+91 9847300039 Call Now
Click to Chat (WhatsApp)

Item Availability : Available. Grab your order today.



പശുവിൻ നെയ്യ്

വീട്ടിൽ ഉണ്ടാക്കിയ 100 ശതമാനം ശുദ്ധമായ പശുവിൻ നെയ്യ്. രുചിക്കോ മണത്തിനോ വേണ്ടി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇതിൽ ചേർത്തിട്ടില്ല.... പാലിൽ നിന്ന് തൈരും, തൈരിൽനിന്നും വെണ്ണയും, വെണ്ണയിൽ നിന്ന് നെയ്യും ഉണ്ടാക്കുക എന്ന പരമ്പരാഗത രീതിയതിൽ ആണ് നെയ്യ് തയ്യാർ ചെയ്തിരിക്കുന്നത്. ശുദ്ധമായ നെയ്യിന്റെ എല്ലാ ഗുണങ്ങളും രുചിയും ഞങ്ങളുണ്ടാക്കുന്ന നെയ്യിനുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന നെയ്യിന്റെ രുചിയും മണവും ഒരിക്കലെങ്കിലും അതു കഴിച്ചിട്ടുള്ളവർക്കു പെട്ടന്ന് തിരിച്ചറിയാം.
ശുദ്ധമായ പശുവിൻ നെയ്യ് ഭക്ഷണത്തേക്കാൾ ഉപരി ഒരു ഔഷധം കൂടിയാണ്. ബുദ്ധിവികാസത്തിനും, സൗന്ദര്യവർധനത്തിനും, ഊർജവർധനക്കും തുടങ്ങി നല്ല ഗർഭധാരണത്തിന് വരെ നെയ്യ് ഉപയോഗിച്ചുവരുന്നു.



Price (500 GM) : INR 750.00

All India Delivery.

For details
+91 9847300039 Call Now
Click to Chat (WhatsApp)

Item Availability : Available. Grab your order today.